അറബിക് ക്ലബ് ഉദ്ഘാഘാടനം | CHSS
Our Vision

A vision with a holy mission to effect a generation with radiant future was the innate drive which worked behind opening the doors of this school in 1964. A coterie of philanthropists, social workers and knowledge lovers put their heads together for the blooming of a much cherished dream of Chennamangallur village. A village sans motorable roads,

Read More

അറബിക് ക്ലബ് ഉദ്ഘാഘാടനം
field_news_image: 

ചേന്ദമംഗല്ലൂർ ഹയർ സെക്കണ്ടറി സ്കൂൾ അറബി ക്ലബ്ബ്‌ ഉദ്ഘാടനം ശ്രദ്ദേയമായി, അമൽ അഹ്മദ്, അസീൽ അഹമ്മദ് ,ബഹ്ജത് അഹമ്മദ്, അബ്ദുള്ള അഹമ്മദ് എന്നീ നാലംഗ ഇമാറാത്തി കൂടുംബമാണ് ഇത്തവണ സ്കൂളിലെത്തി വിദ്യാർത്ഥികൾക്ക് പുതുമയായത്.
ഭാഷ പഠിക്കുന്നതിന് വേണ്ടി ഇത്തരം അനുഭവങ്ങളും അവസരങ്ങളുമാണ് സൃഷ്ടിക്കപ്പെടേണ്ടതെന്ന് ഉദ്ഘാടന ഭാഷണത്തിൽ അമൽ അഹ്മദ് സൂചിപ്പിച്ചു. പ്രകൃതി രമണീയമായ കാഴ്ചകൾ കൊണ്ടും സമൃദമായ മഴ കൊണ്ടും അനുഗ്രഹീതമായ നാടായതു കൊണ്ടാവും ഇവിടുത്തെ ആളുകളിൽ ഇത്രമേൽ സ്നേഹവും കരുതലും വഴിഞ്ഞൊഴുക്കുന്നതെന്ന് ഇമാറാത്തി ഉമ്മ ബഹ്ജ അഹ്മ്മദ് ചൂണ്ടിക്കാട്ടി.U. A. E ക് കേരളവുമായും കോഴിക്കോടുമായും വിശിഷ്യാ ചേന്നമംഗല്ലൂരുമായും ഉള്ള ആത്മബന്ധത്തെ ബന്ന ചേന്നമംഗലൂർ അദ്ദേഹത്തിന്റെ ഭാഷണത്തിൽ വിശദീകരിച്ചു. അജ്മാനിൽ പ്രവർത്തിക്കുന്ന habitat school എംഡി ct shamsuzaman നാട്ടുകാരനും പൂർവ വിദ്യാര്ഥിയുമാണെന്നത് സൂചിപ്പിച്ചപ്പോൾ ഏറെ ആഹ്ലാദത്തോടെയും അത്ഭുതത്തോടെയുമാണ് അവർ കേട്ടത്. സ്ഥാപനത്തിന്റെ നടത്തിപ്പിനെ കുറിച്ച് അന്വേഷിച്ച അതിഥികൾ സഹായ സന്നദ്ധത പങ്കുവെക്കുകയുണ്ടായി. അബുദാബിയിൽ hospital രംഗത്ത് പ്രവർത്തിക്കുന്ന അസീൽ അഹ്മദ് അടുത്ത സന്ദർശനത്തിൽ വിദ്യാർത്ഥികളുമായി കൂടുതൽ സംസാരിക്കാൻ സന്നദ്ധത പ്രകടിപ്പിച്ചു.
വിദ്യാർത്ഥികളുടെ വിവിധങ്ങളായ ചോദ്യശരങ്ങളെ പൂച്ചെണ്ടുകളായി സ്വീകരിച്ചു കൊണ്ട് അവരുടെ കൊച്ചു കലാവിരുന്ന് കൺകുളിർകെ ആസ്വദിച്ച് കൊണ്ടാണ് സംഘം തിരിച്ച് പോയത്.

Add new comment

Filtered HTML

  • Web page addresses and e-mail addresses turn into links automatically.
  • Allowed HTML tags: <a> <em> <strong> <cite> <blockquote> <code> <ul> <ol> <li> <dl> <dt> <dd><img><div><p><table>
  • Lines and paragraphs break automatically.

Plain text

  • No HTML tags allowed.
  • Web page addresses and e-mail addresses turn into links automatically.
  • Lines and paragraphs break automatically.