ഡിജിറ്റൽ ക്ലാസ് റൂമുകൾ സ്കൂളിന് സമർപ്പിച്ചു | CHSS
Our Vision

A vision with a holy mission to effect a generation with radiant future was the innate drive which worked behind opening the doors of this school in 1964. A coterie of philanthropists, social workers and knowledge lovers put their heads together for the blooming of a much cherished dream of Chennamangallur village. A village sans motorable roads,

Read More

ഡിജിറ്റൽ ക്ലാസ് റൂമുകൾ സ്കൂളിന് സമർപ്പിച്ചു
field_news_image: 

സ്മാർട് ക്ലാസ് മുറികളിൽ നിന്നും വെർച്ച്വൽ ക്ലാസ് മുറികളിലേക്ക് കേരളം കാലെടുത്തു വെക്കുന്നു - ജോർജ് എം തോമസ് എംഎൽഎ.
ചേന്ദമംഗല്ലൂർ ഹയർ സെക്കണ്ടറി സ്കൂൾ സമ്പൂർണ ഹൈടെക് ക്ലാസ്സ് മുറികളുടെ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ആഴത്തിലുള്ള അറിവു നേടുന്നതിന് വിദ്യാർത്ഥികളെ പ്രാപ്തമാക്കുകയാണ് സർക്കാറിന്റെ ലക്ഷ്യം. ഈ ലക്ഷ്യം നേടുന്നതിന് അധ്യാപക സമൂഹവും രക്ഷിതാക്കളും ഉണർന്നു പ്രവർത്തിക്കേണ്ടതുണ്ട്. അദ്ദേഹം പറഞ്ഞു.
ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്കുള്ള പുരസ്കാര വിതരണം നഗരസഭ ചെയർമാൻ വി.കുഞ്ഞൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. മേഖലയിൽ മികച്ച വിജയം നേടിയ സ്കൂളിനുള്ള ഉപഹാരം മാധ്യമം എഡിറ്ററും സ്കൂൾ മാനേജരുമായ ഒ.അബ്ദുറഹ്മാൻ സമ്മാനിച്ചു. പ്രിൻസിപ്പൽ ഡോ. കൂട്ടിൽ മുഹമ്മദലി അധ്യക്ഷം വഹിച്ചു. വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ എൻ ചന്ദ്രൻ മാസ്റ്റർ, വികസന കാര്യ ചെയർമാൻ കെ ടി ശ്രീധരൻ, കൗൺസിലർമാരായ പി പി അനിൽകുമാർ ,ശഫീഖ് മാടായി, ഗഫുർ മാസ്റ്റർ, പി ടി എ പ്രസിഡന്റ് എ പി മുജീബുറഹ്മാൻ, ഹെഡ്മാസ്റ്റർ യു പി മുഹമ്മദലി, ആർ മൊയ്തു, ഇ ബഷീർ, അബൂബക്കർ പുതുക്കുടി, ബന്ന ചേന്ദമംഗല്ലൂർ, നീറ്റിൽ ഉന്നത റാങ്കു നേടിയ സേബ എം എ, അനന്തു .ഒ തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് ഈ വർഷം SSLC എഴുതുന്ന വിദ്യാർത്ഥികൾക്കുള്ള മോട്ടിവേഷൻ ക്ലാസ്സ് വിജയഭേരി കോർഡിനേറ്റർ ടി സലീം നടത്തി.

Add new comment

Filtered HTML

  • Web page addresses and e-mail addresses turn into links automatically.
  • Allowed HTML tags: <a> <em> <strong> <cite> <blockquote> <code> <ul> <ol> <li> <dl> <dt> <dd><img><div><p><table>
  • Lines and paragraphs break automatically.

Plain text

  • No HTML tags allowed.
  • Web page addresses and e-mail addresses turn into links automatically.
  • Lines and paragraphs break automatically.